Friday, January 10, 2025
National

ജയിലിൽ പഴങ്ങളും സാലഡും വേണം, ആം ആദ്മി മന്ത്രിയുടെ ഹർജി ഇന്ന് കോടതിയിൽ

തിഹാർ ജയിലിൽ ഫ്രൂട്ട് സലാഡ് നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മന്ത്രി സത്യേന്ദർ ജെയിൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 2 മണിക്ക് റോസ് അവന്യൂ കോടതിയാണ് ജയിലിൽ കഴിയുന്ന മന്ത്രിയുടെ ഹർജി പരിഗണിക്കുന്നത്. ജൈനഭക്ഷണവും ക്ഷേത്രത്തില്‍ പോകാനും അനുവദിക്കുന്നില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

ക്ഷേത്രത്തില്‍ പോകാതെ ഭക്ഷണം കഴിക്കാറില്ലെന്നും പഴങ്ങളും സലാഡുകളും അടങ്ങിയ ഡയറ്റിലായിരുന്നുവെന്നും എഎപി നേതാവ് പറഞ്ഞു. താന്‍ ഉപവാസത്തിലാണെന്നും 12 ദിവസം മുമ്പ് ജയിലിലെ പഴം-പച്ചക്കറി ഡയറ്റ് തീഹാര്‍ മാനേജ്മെന്റ് സ്വേച്ഛാധിപത്യപരമായി നിര്‍ത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

മെയ് മാസത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടർന്ന് തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ് അദ്ദേഹം. തിഹാർ ജയിൽ സെല്ലിൽ മസാജ് ചെയ്യുന്നതിന്റെ വീഡിയോ ബിജെപി പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ അപേക്ഷ.

Leave a Reply

Your email address will not be published. Required fields are marked *