ലിവർപൂളിനെ സ്വന്തമാക്കാൻ മുകേഷ് അംബാനി; സാധ്യത ഏറെയെന്ന് റിപ്പോർട്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ എഫ്സിയെ സ്വന്തമാക്കാൻ ശതകോടീശ്വരൻ മുകേഷ് അംബാനി താത്പര്യം പ്രകടിപ്പിച്ചു എന്ന് റിപ്പോർട്ട്. ലോകത്തിലെ സമ്പന്നരിൽ എട്ടാമതുള്ള അംബാനി ക്ലബിനെപ്പറ്റിയുള്ള വിവരങ്ങൾ ആവശ്യപ്പെട്ടു എന്നും കച്ചവടം നടക്കാൻ സാധ്യത ഏറെയാണെന്നും മിററിൻ്റെ റിപ്പോർട്ട്.
4 ബില്ല്യൺ യൂറോ ആണ് ലിവർപൂൾ വാങ്ങാനായി മുടക്കേണ്ടത്. മധ്യേഷ്യയിലെ അറബ് രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും മറ്റ് ചിലരും ക്ലബ് വാങ്ങാൻ താത്പര്യം കാണിച്ചിട്ടുണ്ട്. എന്നാൽ, അമേരിക്കൻ കമ്പനി മുന്നോട്ടുവച്ചിരിക്കുന്നത് വളരെ കുറഞ്ഞ തുകയാണെന്നാണ് വിവരം. നിലവിൽ ലിവർപൂളിൻ്റെ ഉടമകളായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് ഇവരുമായി ചർച്ച നടത്തുകയാണ്.