ഇടുക്കിയിൽ 12 വയസുള്ള വിദ്യാർത്ഥി തോട്ടിൽ മരിച്ച നിലയിൽ
ഇടുക്കി പാറത്തോട് ഇരുമലകപ്പിൽ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിലേ ഏഴാം ക്ലാസ് വിദ്യാർത്ഥി ആൽബർട്ട് ബിനോയിയാണ് (12) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ആൽബർട്ടിനേ കാണാതായിരുന്നു.
പെരുഞ്ചാംകുട്ടിക്ക് അടുത്തുള്ള തോട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളത്തൂവൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.