Friday, January 10, 2025
Kerala

ഷാരോൺ വധക്കേസ് തമിഴ്‌നാടിന് കൈമാറിയേക്കും

ഷാരോൺ വധക്കേസ് തമിഴ്‌നാടിന് കൈമാറിയേക്കും. മാറ്റിയില്ലെങ്കിൽ വിചാരണയിൽ പരാജയപ്പെടുമെന്ന് എജിയുടെ നിയമോപദേശം ലഭിച്ചു. കൃത്യം നടന്ന സ്ഥലത്തിൽ സാങ്കേതികത്വം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും ചാർജ് ഷീറ്റ് തമിഴ്‌നാട് പൊലീസിനെ മുൻ നിർത്തി സമർപ്പിക്കണമെന്നും എജി നിയമോപദേശം നൽകി.

ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോൺ രാജ് എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായാണ് കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടർന്ന് ഷാരോൺ രാജ് മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *