വായുമലിനീകരണം; ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾക്ക് ഇളവ്
ഡൽഹിയിൽ വായുമലിനീകരണത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾക്ക് ഇളവ്. അന്തരീക്ഷ വായുവിന്റെ ഗുണ നിലവാരം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ഉത്തരവിറക്കി. ഡൽഹിയിലെ ഡീസൽ വാഹനങ്ങൾക്കുള്ള പ്രവേശന വിലക്കും നീക്കി.
മലിനീകരണം വർധിപ്പിക്കുന്ന ഇടത്തരം ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിന് നേരക്കേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം ഡൽഹിയിലെ മാത്രമല്ല, ഉത്തരേന്ത്യയിലെ ആകെ വിഷയമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. ബിജെപി വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്നും, ഡൽഹി സർക്കാരിന് മാത്രമായി കൈകാര്യം ചെയ്യാൻ കഴിയുന്ന കാര്യമല്ലെന്നും അരവിന്ദ് കേജ്രിവാൾ ചൂണ്ടിക്കാട്ടി.