Thursday, January 9, 2025
National

എഐസിസി അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചുമതലയേറ്റു

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചുമതലയേറ്റു. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖര്‍ഗെ ഔദ്യോഗികമായി സോണിയാ ഗാന്ധിയില്‍ നിന്ന് ചുമതല ഏറ്റെടുത്തു .

ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തി. പിയങ്ക ഗാന്ധി, സോണിയ ഗാന്ധി, കെ സി വേണുഗോപാല്‍, തുടങ്ങിയ നേതാക്കളെല്ലാം അധ്യക്ഷ സ്ഥാനം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ ചടങ്ങിന്റെ ഭാഗമാകാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് ഖര്‍ഗെ ഉടന്‍ കടക്കും. ആദ്യം 11 അംഗ ദേശീയ സമിതിയാകും ഖാര്‍ഗെയെ പ്രഖ്യാപിക്കുക. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയാകും ദേശീയ സമിതി പുനഃസംഘടന. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും പിന്നാലെ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *