സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജി (80) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അബൂബക്കറിന് നേരത്തെ ശ്വാസതടസ്സവും, ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.