ഭീഷണിപ്പെടുത്തി അശ്ളീല ചിത്രത്തില്‍ അഭിനയിപ്പിച്ചു; ആത്മഹത്യാ വക്കിലെന്ന് യുവാവ്
കൊച്ചി: സിനിമയില്‍ നായകനാക്കാമെന്ന വാഗ്ദാനം നല്‍കി വഞ്ചിച്ച്, ഭീഷണിപ്പെടുത്തി അശ്ളീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നും ആത്മഹത്യയുടെ വക്കിലെന്നും യുവാവ്. അഡല്‍ട് ഒടിടി പ്ളാറ്റ് ഫോമിനും വനിതാ സംവിധായികയ്ക്കുമെതിരെയാണ് വെങ്ങാനൂര്‍ സ്വദേശിയായ ഇരുപത്തിയാറുകാരന്‍ മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്. ദീപാവലി ദിവസം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാെത പോംവഴിയില്ലെന്നും തന്നെ രക്ഷിക്കണമെന്നും യുവാവ് അഭ്യര്‍ഥിക്കുന്നു.
ഈ മാസമാദ്യം ആയിരുന്നു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് . വനിത സംവിധായിക മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ദീപാവലി റിലീസ് പ്രഖ്യാപിച്ച് ടെലഗ്രാമില്‍ അടക്കം എത്തിയതോടെ യുവാവിനെ വീട്ടുകാരും കയ്യൊഴിഞ്ഞു.
അതേ സമയം ആദ്യമായി നായകനാകുന്നതിൻ്റെയും ഷൂട്ടിങ്ങിന്റെയും തിരക്കിൽ പെട്ടെന്ന് എഗ്രിമെൻറ് വായിച്ചു നോക്കാൻ സമയം കിട്ടിയില്ലെന്നും ചതിയിൽ പെടുകയായിരുന്നുവെന്നും യുവാവ് പറയുന്നു.