Tuesday, April 15, 2025
Kerala

മദ്രസ അധ്യാപകന്റെ വീട്ടിൽ ചാത്തൻ സേവ നടത്തി 7 പവനും ഒരുലക്ഷവും കവർന്നയാൾ പിടിയിൽ

കോഴിക്കോട് പയ്യോളിയിലെ ചാത്തൻ സേവ തട്ടിപ്പിൽ പ്രതി പൊലീസ് പിടിയിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി പൊലീസ് പിടികൂടിയത്. മദ്രസ അധ്യാപകന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും പ്രതി കവർന്നിരുന്നു. ഇതേ തുടർന്ന് മദ്രസ അധ്യാപകൻ പയ്യോളി പൊലീസിൽ പരാതി നൽകുകയായിരുന്നു. കളവ്, വഞ്ചന എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. കോഴിക്കോട് വെച്ചാണ് മുഹമ്മദ് ഷാഫി പിടിയിലായത്.

മദ്രസ അധ്യാപകന്റെ വീട്ടിൽ നിന്ന് 7 പവനും ഒരുലക്ഷം രൂപയുമാണ് കവർന്നത്. പ്രതി മുഹമ്മദ് ഷാഫി നമസ്ക രിക്കാനെന്ന് പറഞ്ഞ് മദ്രസ അധ്യാപകന്റെ കിടപ്പുമുറിയിലെത്തി സ്വർണവും പണവും കവരുകയായിരുന്നു. ഷാഫി മദ്രസ അധ്യാപകന്റെ ഭാര്യയെ വിളിച്ച് സ്വർണവും പണവും ചാത്തൻമാർ കൊണ്ടുപോയതാണെന്ന് വിശ്വസിപ്പിച്ചിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ് അലമാര തുറക്കുമ്പോൾ പണം അവിടെയുണ്ടാകുമെന്നും ഇയാൾ അവരോട് പറഞ്ഞിരുന്നു. ഇതനുസരിച്ച മദ്രസ അധ്യാപകന്റെ ഭാര്യ രണ്ട് ദിവസത്തിന് ശേഷം അലമാര തുറന്നപ്പോഴാണ് ചതി മനസിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *