Wednesday, April 16, 2025
Kerala

ഒറ്റപ്പാലം പീഡനം; ഏഴ് പേരെ കൂടി പ്രതി ചേർത്തു

പാലക്കാട് ഒറ്റപ്പാലത്ത് 17 കാരിയെ ലഹരി നല്കി പീഡിപ്പിച്ച കേസിൽ 7 പേരെ കൂടി പ്രതി ചേർത്തു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചവരാണ് പ്രതി ചേർക്കപ്പെട്ടവർ. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം 21 ആയി. കേസിൽ വിവിധ ജില്ലകളിലായി 14 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് കഞ്ചാവും, എം.ഡി.എം.യും ഉൾപ്പെടെ ലഹരി വസ്തുക്കൾ നല്കി വിവിധ ഇടങ്ങളിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടി ജൂൺ 21 മുതൽ ഓഗസ്റ്റ് നാല് വരെയുളള കാലയളവിലാണ് പീഡനത്തിനിരയായത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റിലാണ് കുട്ടിയെ കണ്ടെത്തിയത്

അതേസമയം കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുന്ന രീതിയിൽ സി ഡബ്ല്യുസി ചെയർമാൻ മാധ്യമങ്ങൾക്ക് മുൻപിൽ പ്രതികരണം നടത്തിയെന്ന് ഒറ്റപ്പാലം പോലീസ് ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഒറ്റപ്പാലം പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *