Thursday, January 9, 2025
National

ബദരീനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി; 5 കോടി സംഭാവന നല്‍കി

ബദരീനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി. ബദരീനാഥ്,കേദാര്‍നാഥ് ക്ഷേത്രങ്ങളുടെ വികസനത്തിനായി 5 കോടി രൂപ സംഭാവനയായി നല്‍കി. ഹെലികോപ്റ്ററിൽ ക്ഷേത്രത്തിലെത്തിയ അംബാനി അവിടെ നടന്ന പൂജയിൽ പങ്കെടുത്തതായി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് കിഷോർ പൻവാർ പറഞ്ഞു.

മുകേഷ് അംബാനിയോടൊപ്പം ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്റ് ഉണ്ടായിരുന്നു. ഇരുവരും ബദരീനാഥ് ക്ഷേത്രം സന്ദർശിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിട്ടുണ്ട്.

ഈ വർഷം സെപ്റ്റംബർ 18 ന് മുകേഷ് അംബാനി കേരളത്തിലും എത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനായാണ് അദ്ദേഹം എത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അന്നദാനം ഫണ്ടിലേക്ക് 1.51 കോടി രൂപ മുകേഷ് അംബാനി സംഭാവന നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *