പിഎഫ്ഐ ഓഫീസുകൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു; സ്ഥാപനങ്ങളിൽ നോട്ടിസ് പതിച്ചു
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിനു പിന്നാലെ പി എഫ്ഐ ഓഫീസുകൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. ജില്ലയിലെ പ്രധാന പിഎഫ് ഐ ഓഫീസായ മലബാർ ഹൗസിൽ പൊലീസ് നോട്ടിസ് പതിച്ചു. താനൂർ ഡിവൈ എസ്പി മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. വിവരശേഖരം നടത്തിയതിനു ശേഷം കളക്ടർക്ക് റിപ്പോർട്ട് കൈമാറും.
ഇതിനിടെ വയനാട്ടിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളും സീൽ ചെയ്തു. മാനന്തവാടി എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫീസും മേപ്പാടി റിപ്പണിലെ ഓഫീസുമാണ് സീൽ ചെയ്തത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയത്.
കാസർഗോഡ് പടന്നയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസും പൊലീസ് സീൽ ചെയ്തു.
തീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പ്രവർത്തിക്കുന്ന ഓഫീസാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സീൽ ചെയ്തത്. ഇതോടെ ജില്ലയിൽ പട്ടികയിലുള്ള രണ്ട് ഓഫീസുകളും സീൽ ചെയ്തു.
അതിനിടെ പള്ളുരുത്തി പോപ്പുലർ ഫ്രണ്ട് ഓഫീസ് സീൽ ചെയ്യുന്നതിന് നടപടി ആരംഭിച്ചു. പൊലീസ് നോട്ടിസ് പതിപ്പിച്ചു.