Thursday, January 23, 2025
National

മുംബൈ ഹോട്ടലിൽ മോഡൽ തൂങ്ങി മരിച്ച നിലയിൽ

മുംബൈ ഹോട്ടലിൽ മോഡലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സ്വകാര്യ ഹോട്ടലിലാണ് 40 കാരിയായ മോഡലിനെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി 8 മണിയോടെയാണ് മോഡൽ ഹോട്ടലിൽ ചെക്ക് -ഇൻ ചെയ്യുന്നത്. തുടർന്ന് പ്രാതലും ഓർഡർ ചെയ്തിരുന്നു. രാവിലെ റൂം സർവീസിന് വേണ്ടി ഹോട്ടൽ ജീവനക്കാർ എത്ര മുട്ടിയിട്ടും വാതിൽ തുറക്കാത്തതാണ് സംശയം ജനിപ്പിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ച്, പൊലീസ് എത്തി മാസ്റ്റർ കീ ഉപയോഗിച്ചാണ് മുറി തുറന്നത്.

അപ്പോഴാണ് മോഡൽ ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ‘ ക്ഷമിക്കണം. എന്റെ മരണത്തിൽ ആരും ഉത്തരവാദിയല്ല. ഞാൻ സന്തുഷ്ടയല്ല. എനിക്ക് സമാധാനം വേണം’- കുറിപ്പിലെ ഉള്ളടക്കം ഇങ്ങനെ.

സംഭവത്തിൽ വർസോവ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *