Tuesday, April 15, 2025
National

അടിക്കടി അപകടം; സ്പൈസ് ജെറ്റിന്റെ വിലക്ക് നീട്ടി വ്യോമയാന മന്ത്രാലയം

ദില്ലി : സ്പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ക്ക് നിലവിലുള്ള നിയന്ത്രണം നീട്ടാന്‍ വ്യോമയാനമന്ത്രലായം തീരുമാനിച്ചു. ഒക്ടോബര്‍ 29 വരെ  അന്‍പത് ശതമാനം സര്‍വീസുകള്‍ മാത്രമേ അനുവദിക്കുയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. സര്‍വീസുകള്‍ അടിക്കടി അപകട സാഹചര്യങ്ങള്‍ നേരിട്ട പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ 27 മുതലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പിന്നീട് സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചില്ലെങ്കിലും ഒരു മാസം കൂടി നിയന്ത്രണം തുടരട്ടെയെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്. ഷെഡ്യൂള്‍ വെട്ടിക്കുറച്ച പശ്ചാത്തലത്തില്‍ 80 പൈലറ്റുമാരോട് മൂന്ന് മാസം ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ സ്പൈസ് ജെറ്റ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *