ബംഗാൾ ഉൾകടലിൽ ന്യൂനമർദം; കേരളത്തിൽ നാല് ദിവസം ഇടവിട്ടുള്ള മഴ തുടരും
ബംഗാൾ ഉൾകടലിൽ ന്യൂനമർദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 3-4 ദിവസം ഇടവിട്ടുള്ള മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്
അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാ – ഒഡിഷ തീരത്തിനു സമീപത്തു എത്തിച്ചേർന്നു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
വെള്ളി: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ശനി: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഞായർ: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിങ്കൾ: കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.