Thursday, January 23, 2025
National

രാഹുൽ ​ഗാന്ധി മത്സരിച്ചില്ലെങ്കിൽ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കും’; നെഹ്റു കുടുംബത്തിനായി സമ്മർദം ശക്തമായി മുതിർന്ന നേതാക്കൾ

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ​ഗാന്ധിക്ക് വേണ്ടി സമ്മർദം ശക്തമാക്കി പാർട്ടിയിലെ മുതിർന്ന നേതാക്കൾ. അധ്യക്ഷ സ്ഥാനത്തേക്ക് രാ​ഹുൽ ​ഗാന്ധി മത്സരിച്ചില്ലെങ്കിൽ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ ഭീഷണി. കമൽനാഥ് അടക്കമുള്ള നേതാക്കളാണ് കടുത്ത നിലപാട് സ്വീകരിച്ചത്.നെഹ്റു കുടുംബാംഗങ്ങൾ നേതൃത്വത്തിൽ ഇല്ലെങ്കിൽ അണികൾ നിരാശരാകുമെന്ന് ഈ നേതാക്കൾ നെഹ്റു കുടുംബത്തെ അറിയിച്ചു.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ​ഗാന്ധി സ്വന്തം നിലപാട് പുനപരിശോധിക്കണമെന്നും കമൽനാഥ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ അധ്യക്ഷപദവി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ സോണിയാഗാന്ധി തുടരുകയാണ് വേണ്ടതെന്നും ഉൾപ്പെടെ മുതിർന്ന നേതാക്കൾ നിർദേശിച്ചിട്ടുണ്ട്.

അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ സമവായ നിർദേശങ്ങളുമായി ഒരു വിഭാഗം രം​ഗത്തെത്തിയിട്ടുണ്ട്. തരൂരിനെ ലോക്സഭയിലെ പാർട്ടിയുടെ കക്ഷി നേതാവാക്കി സമവാക്യം ഉണ്ടാക്കാനാണ് ഈ വിഭാ​ഗം നീക്കം നടത്തുന്നത്. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭയുടെ കക്ഷി നേതാവിനെയും മാറ്റണമെന്ന നിർദേശമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. അദിർ രഞ്ജൻ ചൗധരിയാണ് നിലവിൽ കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ്.

Leave a Reply

Your email address will not be published. Required fields are marked *