‘ലത്തീൻ സഭ ആർച്ച് ബിഷപ്പിനെ ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല’; വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. ലത്തീൻ സഭ ആർച്ച് ബിഷപ്പിനെയും മുൻ ആർച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തിൽ പറഞ്ഞു. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാൻ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണമെന്നും വി.ഡ് സതീശൻ ആവശ്യപ്പെട്ടു.