സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്.
തെക്കൻ മധ്യ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
കൊല്ലം മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ബാക്കി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു.
തമിഴ്‌നാടിന് മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാൾ ഉൾകടൽവരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുമാണ് മഴയ്ക്ക് കാരണം.