Thursday, January 9, 2025
Kerala

വിഴിഞ്ഞം സമരം 14ാം ദിവസത്തിലേക്ക്; പ്രതിഷേധക്കാര്‍ ഇന്ന് തുറമുഖം വളയും

വിഴിഞ്ഞം സമരം പതിനാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ കരമാര്‍ഗവും കടല്‍മാര്‍ഗവും മത്സ്യത്തൊഴിലാളികള്‍ ഇന്ന് തുറമുഖം വളയും. ഇത് പ്രതിഷേധക്കാരുടെ രണ്ടാം കടല്‍ സമരമാണ്. ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളില്‍ നിന്നുള്ള സമരക്കാര്‍ വള്ളങ്ങളില്‍ തുറമുഖത്തെത്തും. മറ്റുള്ളവര്‍ ബരിക്കേഡുകള്‍ മറികടന്ന് പദ്ധതി പ്രദേശത്തെത്തി കടലിലുള്ളവര്‍ക്ക് അഭിവാദ്യമറിയിക്കും. ഈ വിധമാണ് സമരത്തിന്റെ ക്രമീകരണം.

ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്നതിലടക്കം അന്തിമതീരുമാനത്തിനായി മന്ത്രിസഭ ഉപസമിതി സമരക്കാരുമായി ഇന്ന് ചര്‍ച്ചയും നടത്തും. ഇന്നലെ സര്‍ക്കാര്‍ വിളിച്ച യോഗം ആശയക്കുഴപ്പം മൂലം മുടങ്ങിയിരുന്നു. പിന്നാലെയാണ് സമരസമിതിക്ക് ഔദ്യോഗികമായി അറിയിപ്പ് നല്‍കിയത്.

വിഴിഞ്ഞം സമരത്തില്‍ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അതിരൂപത ഇന്ന് ഹൈക്കോടതിയിലെത്തും. കേസില്‍ സമരക്കാരെ കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് അതിരൂപത ഹര്‍ജി നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *