എന്‍ഡിടിവിയുടെ 30 ശതമാനത്തോളം ഓഹരികള്‍ വാങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്
പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡി ടിവിയുടെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. എന്‍ഡി ടിവിയുടെ 29.18 ശതമാനം ഓഹരിയാണ് അദാനി വാങ്ങുന്നത്.
1.67 കോടി രൂപയുടേതാണ് ഇക്വറ്റി ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, എഎംജി മിഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ്, വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ കൂടിച്ചേര്‍ന്ന പാക്‌സ് ഗ്രൂപ്പാമ് എന്‍ഡി ടിവിയുടെ ഓഹരികള്‍ സ്വന്തമാക്കുന്നത്. 4 രൂപ മുഖവിലയുള്ളതാണ് ഇക്വിറ്റി ഓഹരികള്‍.
‘2022 ഓഗസ്റ്റിലെ പര്‍ച്ചേസ് കരാറിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള എഎംഎന്‍എല്‍, വിപിസിഎല്‍ ന്റെ 100% ഇക്വിറ്റി ഓഹരികള്‍ സ്വന്തമാക്കുന്നു’. അദാനി ഗ്രൂപ്പ് അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി ഫോബ്‌സ് ധനികരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളിയാണ് കഴിഞ്ഞ ജൂലൈയോടെ അദാനിയുടെ നാലാം സ്ഥാനത്തെത്തിയത്. 115 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 104.2 ബില്യണ്‍ ഡോളറാണ്. ഗേറ്റ്‌സിനെക്കാള്‍ 11 ബില്യണ്‍ കൂടുതലാണ് അദാനിയുടെ ആസ്തി.
29.18 ശതമാം ഓഹരികള്‍ വാങ്ങുന്നതിനൊപ്പം മറ്റൊരു 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.4.93 ബില്യണ്‍ മൂല്യമുള്ളതാണ് ഓപ്പണ്‍ ഓഫര്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ഡിജിറ്റല്‍ ബിസിനസ് വാര്‍ത്താ പ്ലാറ്റ്‌ഫോമായ ക്വിന്റിലിയന്റെ ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങിയിരുന്നു.