Thursday, January 23, 2025
Kerala

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി; രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണ

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്താണ് കാറ്റ് വീശിയത്. വീടിന്റെ മേൽക്കൂര തെറിച്ച് പോയി. മരങ്ങൾ കടപുഴകി വീണു.

ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ക്രിസ്റ്റഫർ നഗറിലെ വീടിന്റെ മുകളിലുള്ള ഷീറ്റ് ഒന്നായി പറന്ന് പൊങ്ങി തൊട്ടടുത്തുള്ള സെന്റ് റാഫേൽസ് സ്‌കൂളിലെ മതിലിനപ്പുറത്തേക്ക് പറന്ന് വീഴുകയായിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് ട്രസ് പറന്ന് പൊങ്ങിയത്.

ഇത് രണ്ടാം തവണയാണ് തൃശൂരിൽ മിന്നൽ ചുഴലിയുണ്ടാകുന്നത്. ഓഗസ്റ്റ് 10നാണ് മിന്നൽ ചുഴലി ആദ്യമായി ഉണ്ടാകുന്നത്. രാവിലെ 6 മണിയോടെയായിരുന്നു ചുഴലിക്കാറ്റ് വീശിയത്. അന്ന് നിരവധി വീടുകളുടെ മേൽക്കൂര തകരുകയും വൈദ്യുതി കമ്പികൾ പൊട്ടി വീഴുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *