Thursday, January 9, 2025
Kerala

പി എസ് സി പരീക്ഷകൾ ഇനി മുതൽ രണ്ട് ഘട്ടം;മെയിൻ പരീക്ഷക്ക് തസ്തികക്ക് അനുസരിച്ച ചോദ്യങ്ങൾ

പി എസ് സി പരീക്ഷകൾ ഇനി മുതൽ രണ്ട് ഘട്ടങ്ങളായി നടത്തും. ആദ്യ ഘട്ടത്തിൽ സ്‌ക്രീനിംഗ് ടെസ്റ്റായിരിക്കും. ഇതിൽ വിജയിക്കുന്നവർ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടും. അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കാകും പുതിയ പരിഷ്‌കരണം ബാധകമാകുക

പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷക്ക് എത്തുന്നവർ മികവുള്ളവരായിരിക്കുമെന്നും കഴിവുള്ളവർ നിയമനം നേടുമെന്നും പി എസ് സി ചെയർമാൻ എം കെ സക്കീർ പറഞ്ഞു. സ്‌ക്രീനിംഗ് ടെസ്റ്റിലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിൻ പരീക്ഷക്ക് തസ്തികക്ക് അനുസൃതമായ ചോദ്യങ്ങളാകും ഉണ്ടാകുക

നീട്ടിവെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും. നേരത്തെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അവകാശപ്പെട്ട നിയമനം നൽകിയിട്ടുണ്ടെന്നും പി എസ് സി ചെയർമാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *