Wednesday, April 16, 2025
Kerala

കെ എസ് ആര്‍ ടിസി ശമ്പളം വൈകല്‍: സി എം ഡിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കൊച്ചി:കെ എസ് ആര്‍ ടിസിയില്‍ ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ കടുത്ത പരാമര്‍ശവുമായി ഹൈക്കോടതി.സി എം ഡി ക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഈ മാസം  10 നകം കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ശമ്പളം വിതരണം  നീണ്ടാല്‍  സി.എം.ഡിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *