Sunday, April 13, 2025
National

കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മനേക ഗാന്ധി

കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മനേക ഗാന്ധി. കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂര്‍ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ബാസ് വടക്കന്‍ മനേക ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് മേനകാ ​ഗാന്ധി മലപ്പുറത്തുകാരെ പുകഴ്ത്തിയത്.

വിമാന ദുരന്തമുണ്ടായ സമയത്ത് മികച്ച ഇടപെടലാണു മലപ്പുറത്തുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് മനേക ഗാന്ധി പ്രശംസിച്ചു. ഇതുപോലെ മനുഷ്യത്വപരമായ സമീപനം എല്ലാ ജീവികള്‍ക്കു നേരെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *