മാനസികമായി തളർത്തുന്നു’; ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍
ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍. ബോക്സിങ് ഫെഡറേഷൻ മാനസികമായി തളർത്തുന്നെന്ന് ഒളിമ്പിക്‌സ് മെഡൽ ജേതാവ് കൂടിയായ ലോവ്‌ലിന പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിന് ഒരുങ്ങാൻ സാധിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. അസമില്‍ നിന്ന് ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമാണ് ബോര്‍ഗോഹെയ്ന്‍.
ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടാന്‍ എന്നെ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റി ഫെഡറേഷന്‍ അധിക്ഷേപിക്കുകയാണ്. ഇതുവഴി എന്‍റെ പരിശീലനം തടസപ്പെടുത്താനാണ് നോക്കുന്നത്. ഫെഡറേഷന്‍റെ നടപടികള്‍ മൂലം എനിക്ക് പരിശീലന ക്യാമ്പിൽ ഇപ്പോള്‍ നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടിവരുന്നത്. അതുവഴി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ഗെയിംസിന് മുന്നോടിയായുള്ള എന്‍റെ പരിശീലനം എട്ടു ദിവസമായി മുടങ്ങിയിരിക്കുകയാണെന്ന് ലോവ്‌ലിന പറഞ്ഞു..
ഇംഗ്ലണ്ടിലെ ബര്‍മിംഗ്‌ഹാമില്‍ അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ബോര്‍ഗോഹെയ്ന്‍ ഇപ്പോള്‍. എന്നാല്‍ താനിപ്പോള്‍ കടുത്ത ദു:ഖത്തിലാണെന്നും ബോക്സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ബോര്‍ഗോഹെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു.