കനത്ത മഴ: അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു
മോശം കാലാവസ്ഥയെത്തുടർന്ന് അമർനാഥ് യാത്ര നിർത്തിവച്ചു. ബൽത്തൽ, പഹൽഗാം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രയാണ് താൽക്കാലികമായി നിർത്തിവച്ചത്. കനത്ത മഴയെ തുടർന്ന് തീർത്ഥാടകർക്ക് വിശുദ്ധ ഗുഹാക്ഷേത്രത്തിലേക്ക് അനുമതി നൽകിയിരുന്നില്ല. കാലാവസ്ഥ മെച്ചപ്പെട്ടതിന് ശേഷം യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ജൂലൈ 8 ന് 16 പേർ മരിക്കുകയും 30 ലധികം പേരെ കാണാതാവുകയും ചെയ്ത മേഘവിസ്ഫോടനത്തെ തുടർന്ന് മൂന്ന് ദിവസത്തേക്ക് യാത്ര നിർത്തിവച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച പഹൽഗാം വഴിയും ചൊവ്വാഴ്ച ബാൽട്ടാൽ വഴിയും യാത്ര പുനരാരംഭിച്ചിരുന്നു.