പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കുന്നു; കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്ക്കെതിര കെ മുരളീധരന്
കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടികയ്ക്കെതിരെ കെ മുരളീധരന്. തൃക്കാക്കര തെരഞ്ഞെടുപ്പോടെ ഐസിയുവില്‍ നിന്ന് തിരികെ കൊണ്ടുവന്ന പ്രസ്ഥാനത്തെ വീണ്ടും ഐസിയുവില്‍ ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുരളീധരന് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം.
കെ പി സി സി പുന:സംഘടനയിൽ ഗ്രൂപ്പുകൾ തമ്മിൽ സമവായത്തിലെത്തിയിരുന്നു. പട്ടികയും അന്തിമമായിരുന്നു. ഇത് ഹൈക്കമാണ്ടിന് കൈമാറാനിരിക്കെയാണ് രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ കെ മുരളീധരൻ രംഗത്തെത്തിയത്.