Thursday, January 23, 2025
Kerala

സന്ദര്‍ശനത്തിൽ ആരും അരക്ഷിതരാകേണ്ട: മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി

തിരുവനന്തപുരം: തൻ്റെ തിരുവനന്തപുരം സന്ദർശനത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്സങ്കര്‍. രാജ്യത്തിൻ്റെ പ്രാദേശികമായ പ്രത്യേകതകളെ മനസിലാക്കുക എന്നത് തൻ്റെ സന്ദര്‍ശനത്തിൻ്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയിൽ കൂടിയാണ് ഈ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ തിരുവനന്തപുരം സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കും വിദേശകാര്യമന്ത്രി ഇന്ന് മറുപടി നൽകി.  തൻ്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങൾ വ്യത്യസ്തമാകാമെങ്കിലും രാഷ്ട്രീയത്തിന് മുകളിൽ വികസനത്തെ കാണരുതെന്ന് അദ്ദേഹം പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *