താന്‍ അതിജീവിതയ്‌ക്കൊപ്പം; നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്കിടെ നിലപാട് വ്യക്തമാക്കി വീണ്ടും നടന്‍ പൃഥ്വിരാജ്. താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണ്. നടിയില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പൃഥ്വിരാജിന്റെ പ്രതികരണം.
‘ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവരുടെ കൂടെ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ഫസ്റ്റ് പേഴ്‌സണ്‍ ഇന്‍ഫര്‍മേഷനുണ്ട്. എനിക്കുറച്ച് തന്നെ പറയാന്‍ പറ്റും, ഞാനവരെ പിന്തുണയ്ക്കുന്നു, അവര്‍ക്കൊപ്പം നില്ക്കുമെന്ന്. ഞാന്‍ മാത്രമല്ല, ഒരുപാട് പേര്‍ നടിക്കൊപ്പമുണ്ട്’. പൃഥ്വിരാജ് പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിന് അനുകൂലമായ മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രം?ഗത്തെത്തി. ശ്രീലേഖയുടെ നിലവിലെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ വലിയ ശക്തികളുടെ കളിയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു.
സര്‍വീസ് കാലയളവില്‍ എത്ര പ്രതികളെ ആര്‍ ശ്രീലേഖ രക്ഷപ്പെടുത്തിക്കാണുമെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. പറയേണ്ട കാര്യങ്ങളും, ചെയ്യേണ്ട കാര്യങ്ങളും അപ്പപ്പോള്‍ ചെയ്യാതെ ഇപ്പോള്‍ യൂട്യൂബിലെ പുറത്ത് വിടുന്നതിന് പിന്നില്‍ വന്‍ ശക്തികളുടെ കളിയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു.