Thursday, October 17, 2024
Kerala

സംസ്ഥാനത്തെ ടാറ്റൂ സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന; തിരൂരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

സംസ്ഥാനത്തെ ടാറ്റു സ്ഥാപനങ്ങളിൽ എക്‌സൈസിന്റെ പരിശോധന. ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നുവെന്ന വിവരത്തെ തുടർന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റു സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.

ഇന്നലെ കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റു സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. നാല് സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടന്നത്.

Leave a Reply

Your email address will not be published.