ശ്രീലങ്കയിൽ ഒറ്റ ദിവസം കൊണ്ട് പെട്രോളിന് വർധിച്ചത് 77 രൂപ; ഡീസലിന് 55 രൂപയും കൂടി
ശ്രീലങ്കയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വില വർധന. ഒറ്റ ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 77 രൂപയും ഡീസൽ 55 രൂപയും വർധിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണ കമ്പനി. ഐഒസി വില വർധിപ്പിച്ചതോടെയാണ് ശ്രീലങ്കയിലും വില ഉയർന്നത്
അതേസമയം ശ്രീലങ്കൻ രൂപക്ക് ഇന്ത്യൻ രൂപയേക്കാൾ മൂല്യം കുറവാണ്. പെട്രോളിന് ശ്രീലങ്കൻ രൂപയിൽ ലിറ്ററിന് 254 രൂപയും ഡീസലിന് 176 രൂപയുമായി.