Thursday, January 23, 2025
World

റഷ്യയുടെ പുതിയ വാക്സിനിൽ സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന

റഷ്യയുടെ പുതിയ വാക്സിനിൽ സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന.

യോഗ്യതാ വ്യവസ്ഥകള്‍ സംബന്ധിച്ച് റഷ്യന്‍ ആരോഗ്യ അധികൃതരുമായി ലോകാരോഗ്യസംഘടന നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്ന് സംഘടന വക്താവ് താരിക് ജസാരെവിച്ച് വ്യക്തമാക്കി. എല്ലാ വാക്‌സിനുകളുടെയും ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് കൃത്യമായ അവലോകനം അനിവാര്യമാണ്.

കൂടാതെ, വാക്‌സിന്‍ വികസനം, പരീക്ഷണം, വ്യാവസായിക ഉത്പാദനം എന്നിങ്ങനെ കാര്യങ്ങളില്‍ ലോകാരോഗ്യസംഘടനയുടെ യോഗ്യതാ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം ജനീവയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓരോ രാജ്യത്തിനും അവര്‍ക്ക് ദേശീയ നിയന്ത്രണ ഏജന്‍സികളുണ്ട്. അവരുടെ പ്രദേശത്ത് വാക്‌സിനുകളോ മരുന്നുകളോ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം അവര്‍ നല്‍കുന്നുണ്ട്. ലോകാരോഗ്യസംഘടന വാക്‌സിനുകളും മരുന്നുകളും പ്രയോഗിക്കുന്നതിന് മുമ്പ് യോഗ്യതാപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ പ്രാ ക്വാളിഫിക്കേഷന്‍ എന്നത് മരുന്നുകളുടെ ഒരുതരം ഗുണനിലവാര

Leave a Reply

Your email address will not be published. Required fields are marked *