ഹരിദാസ് വധം: കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് ബിജെപിക്കാർ കൂടി അറസ്റ്റിൽ
തലശ്ശേരി പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കുള്ള മൂന്ന് പേർ കൂടി അറസ്റ്റിൽ. ബിജെപി പ്രവർത്തകരായ പ്രജിത്ത്, പ്രതീഷ്, ദിനേശ് എന്നിവരാണ് അറസ്റ്റിലായത്. ആറംഗ സംഘമാണ് കൊലപാതകത്തിൽ പങ്കെടുത്തതെന്ന് പോലീസ് പറയുന്നു
ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ ലിജേഷ്, കെ വി വിമിൻ, അമൽ മനോഹരൻ, സുനേഷ് എന്നീ നാല് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആത്മജൻ എന്നയാളുടെ നേതൃത്വത്തിലാണ് ഹരിദാസിനെ വെട്ടിക്കൊന്നതെന്നാണ് പോലീസ് പറയുന്നത്. ഫെബ്രുവരി 21നാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ ബിജെപി-ആർഎസ്എസ് സംഘം വെട്ടിക്കൊല്ലുന്നത്.