ബെലാറസിൽ ചർച്ചയാകാമെന്ന് റഷ്യ; നാറ്റോ സഖ്യരാജ്യങ്ങളിൽ വരാമെന്ന് യുക്രൈനും
യുക്രൈനിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ബെലാറസിൽ വെച്ച് ചർച്ച നടത്താമെന്ന് റഷ്യ അറിയിച്ചു. റഷ്യൻ പ്രതിനിധി സംഘം ബെലാറസിൽ എത്തുകയും ചെയ്തു. എന്നാൽ നാറ്റോ സഖ്യ രാജ്യങ്ങളിൽ വെച്ച് മാത്രമേ ചർച്ച നടത്തൂവെന്ന പിടിവാശിയിലാണ് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി.
വാഴ്‌സ, ഇസ്താംബൂൾ, ബൈകു എന്നിവിടങ്ങളിൽ വെച്ച് ചർച്ച നടത്താമെന്ന ഉപാധിയാണ് യുക്രൈൻ മുന്നോട്ടുവെച്ചത്. റഷ്യയെ പോലെ യുക്രൈന്റെ മറ്റൊരു ശത്രുരാജ്യമാണ് ബെലാറസെന്നും ഇവിടെ വെച്ച് ചർച്ചക്കില്ലെന്നുമാണ് സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. ഇതോടെ യുദ്ധത്തിന് അറുതി വരുത്താനുള്ള ഒരു സാധ്യത കൂടി യുക്രൈൻ അടയ്ക്കുകയാണ്
യുക്രൈന്റെ ഓരോ നഗരങ്ങളായി റഷ്യ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. നോവ, കഖോവ നഗരങ്ങൾ റഷ്യൻ അധീനതയിലായി. ഖാർകീവിൽ റഷ്യൻ സൈന്യം പ്രവേശിച്ചു. കീവിലും യുദ്ധം തുടരുകയാണ്.