അക്രമിസംഘത്തിൽ അഞ്ച് പേർ, ഹരിദാസിന്റെ സഹോദരൻ
തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ബിജെപി പ്രവർത്തകരെന്ന് സഹോദരൻ സുരേന്ദ്രൻ. അക്രമി സംഘത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു. വീട്ടുമുറ്റത്ത് വെച്ചാണ് കൊലപാതകം നടത്തിയത്. എല്ലാവരും കണ്ടാലറിയാവുന്ന ആർഎസ് എസ് ബിജെപി പ്രവർത്തകരാണ്
ബഹളം കേട്ട് ഞങ്ങൾ ഓടിയെത്തിയപ്പോൾ അക്രമികൾ ആയുധം വീശി രക്ഷപ്പെട്ടു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ആർ എസ് എസിന്റെയും ബിജെപിയുടെയും ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് രാത്രി താമസിച്ചിട്ടും ചേട്ടൻ വരാത്തതു കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചിട്ടാണ് വീട്ടിൽ വന്നു നിന്നത്. പുലർച്ചെ ഒന്നര ആയപ്പോഴാണ് ബഹളം കേട്ട് ഓടി പുറത്തിറങ്ങിയത്. അപ്പോഴേക്കും ആയുധം വീശി അവർ രക്ഷപ്പെടുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സിപിഎം പ്രവർത്തകനായ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്. രണ്ട് ബൈക്കുകളിലെത്തിയ ആർഎസ്എസ് സംഘമാണ് കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാരും ബന്ധുക്കളും സിപിഎമ്മും പറയുന്നത്.