Friday, January 24, 2025
Kerala

ഗവർണറെ നിലയ്ക്ക് നിർത്തണമെന്ന് സിപിഐ; പദവി രാഷ്ട്രീയ അൽപ്പത്തരത്തിന് ഉപയോഗിക്കരുത്

 

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ഗവർണർ ഇന്നലെ നടത്തിയത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഗവർണറെ നിലയ്ക്ക് നിർത്തണമെന്നും ജനയുഗത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. ഇന്നലെ ഗവർണർ പ്രകടിപ്പിച്ചത് പരിഹാസ്യമായ എതിർപ്പാണ്. ഗവർണർ പദവി രാഷ്ട്രീയ അൽപ്പത്തരത്തിന് ഉപയോഗിക്കരുത്.

കേന്ദ്രസർക്കാരിന് വേണ്ടി ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നു. നടപടി ഭരണഘടനാവിരുദ്ധവും ചരിത്രത്തിൽ ആദ്യത്തേതുമാണ്. കേരളാ ഗവർണറുടെ നടപടികൾ ഒറ്റപ്പെട്ടതല്ല. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാർ അവലംബിക്കുന്ന പൊതുസമീപനം ഇങ്ങനെയാണെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു

ശ്ചിമബംഗാളിലെ ഗവർണർ പ്രവർത്തിച്ചു വരുന്നത് ബിജെപിയുടേയും സംഘപരിവാർ ആശയസംഹിതയുടെയും ഏജന്റായാണ്. കേന്ദ്ര സർക്കാരിന്റെ ചട്ടകമായി ഗവർണർ പ്രവർത്തിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് തമിഴ്നാട് സർക്കാർ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷക്ക് എതിരായി പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാതെ തടഞ്ഞുവച്ചിരിക്കുന്നത്. ലഫ്റ്റനന്റ് ഗവർണരെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹി സർക്കാരിനെ നിയന്ത്രിക്കുന്നുണ്ടെന്നും ഗവർണറെ നിലയ്ക്ക് നിർത്തണമെന്നും സിപിഐ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *