Thursday, January 23, 2025
Kerala

ശബ്ദമലിനീകരണം: കർണ്ണാടകയിലെ ആരാധനാലയങ്ങൾക്ക് പൊലീസിന്റെ നോട്ടീസ്

 

കർണ്ണാടകയിലെ മുസ്ലിം പളളികളിലെ ശബ്ദ മലിനീകരണത്തിനെതിരെ നടപ‌ടിയെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ അമ്പലങ്ങൾക്കും ക്രിസ്ത്യൻ പളളികൾക്കുമെതിരെ കർണ്ണാടക പൊലീസ്. അമ്പലങ്ങളിലും പളളികളിലും പരിധിയിൽ കൂടുതൽ ഉച്ചത്തിൽ മെെക്കുകളും മണികളും ഉപയോ​ഗിക്കുന്നതിനെതിരെയാണ് പൊലീസ് നോട്ടീസ് നൽകിയത്.

നേരത്തെ മുസ്ലിം പളളികളിൽ പ്രാർത്ഥന സമയത്ത് ഉയർന്ന ശബ്​ദത്തിൽ മെെക്ക് ഉപയോ​ഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുളള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ- 2000 പ്രകാരമാണ് ഡെസിബൽ അളവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് അമ്പലങ്ങൾക്കും പളളികൾക്കും പൊലീസ് നോട്ടീസ് നൽകിയത്.

വ്യാവസായിക, പാർപ്പിട, വാണിജ്യ മേഖലകളിൽ പകലും രാത്രിയും ഉപയോ​ഗിക്കേണ്ട ഡെസിബൽ പരിധി പൊലീസ് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. നിയമപ്രകാരമാണ് ഇക്കാര്യം ചെയ്യുന്നതെന്നും, എല്ലാ മത, മതേതര സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *