നെല്ലിയാമ്പതിയിൽ മൂന്ന് വയസ്സ് പ്രായമുള്ള പെൺകടുവയുടെ ജഡം കിണറ്റിൽ
പാലക്കാട് നെല്ലിയാമ്പതിയിൽ കടുവയുടെ ജഡം കിണറ്റിൽ കണ്ടെത്തി. മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന മൂന്ന് വയസ്സ് പ്രായമുള്ള പെൺകടുവയുടെ മൃതദേഹമാണ് ലഭിച്ചത്. പരിശോധനയിൽ കടുവയുടെ വായിൽ മുള്ളൻ പന്നിയുടെ മുള്ളുകൾ തറച്ചതായി കണ്ടെത്തി.
കടുവയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്ത് ആന്തരികാവയവങ്ങൾ കാക്കനാട്ടെ റീജിയണൽ കെമിക്കൽ എക്‌സാമിനേഷൻ ലാബിലേക്ക് പരിശോധനക്ക് അയച്ചു. ഇരയെ പിടികൂടുന്നതിനിടെ കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം.