പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർഥി ഹോട്ടലിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ
പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർഥി ഹോട്ടലിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ. തൃശ്ശൂർ വരന്തരപ്പിള്ളി ചുക്കേരി വീട്ടിൽ അലോൻസോ ജോജി(18)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റാന്നി സിറ്റാഡൽ സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്
രണ്ട് മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു താമസം. കോളജ് റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ കഴിഞ്ഞ മാസം മൂന്നിനാണ് അലോൻസോ മുറിയെടുത്തത്. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം