Friday, January 10, 2025
National

ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് ഉത്തരവാദിത്വം: കേരളത്തിനെതിരായ പരാമർശത്തെ ന്യായീകരിച്ച് യോഗി

 

കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കെതിരെ നടത്തിയ പരാമർശത്തെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് യോഗി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാനായില്ലെങ്കിൽ യുപി കേരളവും ബംഗാളും കാശ്മീരുമായി മാറുമെന്നായിരുന്നു യോഗിയുടെ പരാമർശം.

ഇതിനെതിരെ ദേശീയ തലത്തിൽ തന്നെ വ്യാപകമായ എതിർപ്പുയർന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് യോഗിയുടെ ന്യായീകരണം. ഇവർ ബംഗാളിൽ നിന്ന് വന്ന് ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. നിങ്ങൾക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും മറ്റ് ചിലർ തടസ്സപ്പെടുത്താൻ വന്നിരിക്കുകയാണ്. അതനുവദിക്കരുതെന്നും ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണ്.

ബംഗാളിൽ സമാധാനപരമായിട്ടാണോ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി പ്രവർത്തകർ അക്രമത്തിന് ഇരയായി.നിരവധി പേർ കൊല്ലപ്പെട്ടു. സമാനമായ അവസ്ഥയാണ് കേരളത്തിലും ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്നതുപോലെ ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റേതെങ്കിലും സംസ്ഥാനത്ത് നടന്നിട്ടുണ്ടോയെന്നും യോഗി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *