ചേതൻ സക്കരിയ 4.2 കോടിക്ക് ഡൽഹിയിൽ; ശിവം ദുബെക്ക് വേണ്ടി 4 കോടി മുടക്കി ചെന്നൈ
ഐപിഎൽ മെഗാതാര ലേലം ബംഗ്ലൂരിൽ തുടരുന്നു. 11.50 കോടിക്ക് പഞ്ചാബ് കിംഗ്സിലെത്തിയ ലിയാം ലിവിംഗ്സ്റ്റണാണ് ഇന്ന് നേട്ടമുണ്ടാക്കിയ താരം. ഇന്ത്യൻ താരം വിജയ് ശങ്കർ 1.40 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റൻസിലെത്തി.
മാർക്കോ ജാൻസൺ 4.2 കോടിക്ക് സൺ റൈസേഴ്സ് ഹൈദരാബാദിലും വിൻഡീസ് താരം ഒഡിയൻ സ്മിത്ത് ആറ് കോടി രൂപക്ക് പഞ്ചാബ് കിംഗ്സിലുമെത്തി. ശിവം ദുബെയെ നാല് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിംഗ്സ് വിളിച്ചെടുത്തു. കൃഷ്ണപ ഗൗതം 90 ലക്ഷം രൂപക്ക് ലക്നൗ ജയന്റ്സ് ടീമംഗമാകും.
നവ്ദീപ് സൈനി 2.60 കോടിക്ക് രാജസ്ഥാൻ റോയൽസിലെത്തി. വിൻഡീസ് താരം ഷെൽഡൻ കോട്രൽ, ഇഷാന്ത് ശർമ, മലയാളി താരം സച്ചിൻ ബേബി, നഥാൻ കോൽട്ടർനീൽ, കരൺ ശർമ, ഇഷ് സോധി, പീയുഷ് ചൗള തുടങ്ങിയ താരങ്ങളെ വിളിക്കാൻ ആരുമുണ്ടായിരുന്നില്ല.