Friday, January 10, 2025
Top News

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

 

സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് മഴയ്ക്ക സാധ്യതയുള്ളത്. വനമേഖലയിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്തെ മലയോരമേഖലയിലും നഗരമേഖലയിലും ശക്തമായ മഴ പെയ്യുന്നുണ്ട്

തിരുവനന്തപുരം വിമാനത്താവളത്തിൽ 39 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.

മധ്യ, തെക്കൻ കേരളത്തിൽ രാത്രി വരെ ഇടവിട്ട് മഴ ലഭിക്കും. കിഴക്കൻ കാറ്റ് കേരളത്തിന് നേരെ ശക്തിയാർജിച്ചതും ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പം കലർന്ന മേഘം കേരളത്തിന് മേലെ എത്തിയതുമാണ് ചൂടിൽ ആശ്വാസമായി മികച്ച മഴയ്ക്ക് വഴിയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *