കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റംവരുത്തി കേന്ദ്രം; റിസ്ക്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ വേണ്ട
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കുള്ള കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റംവരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതുക്കിയ നിർദ്ദേശപ്രകാരം കൊവിഡ് റിസ്ക്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള 7 ദിവസത്തെ ക്വാറന്റീൻ എന്ന നിബന്ധന ഒഴിവാക്കി.
വിദേശയാത്ര കഴിഞ്ഞെത്തുന്നവർക്ക് ഇനി 14 ദിവസത്തെ സ്വയം നിരീക്ഷണം മാത്രം മതിയെന്നാണ് പുതിയ നിർദ്ദേശം. കൊവിഡ് പോസിറ്റിവ് ആയാൽ മാത്രം ക്വാറന്റീൻ മതിയാകുമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ രോഗലക്ഷണങ്ങളുണ്ടായാൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. മൂന്നാം തരംഗത്തിലെ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.