Thursday, January 9, 2025
Kerala

ലോകായുക്ത ഓർഡിനൻസ് സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി

 

ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. അതേസമയം ഓർഡിനൻസ് സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു.

ആർ എസ് ശശികുമാർ എന്നയാളാണ് ഓർഡിനൻസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റാണ് ഓർഡിനൻസ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തിയാണ് ഹർജിക്കാരൻ. നേരത്തെ ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *