Thursday, October 17, 2024
Kerala

ഒടുവിൽ ആശ്വാസ വാർത്ത: ബാബുവിനെ ദൗത്യസംഘം മലമുകളിൽ എത്തിച്ചു; 45 മണിക്കൂറുകൾ നീണ്ട രക്ഷാ ദൗത്യം​​​​​​​

 

45 മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിന് പരിസമാപ്തി. മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവെന്ന യുവാവിനെ കരസേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് മലമുകളിൽ നിന്ന് താഴേക്ക് വീണ് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ ബുധനാഴ്ച രാവിലെ 9.55 ഓടെയാണ് രക്ഷപ്പെടുത്തി മലമുകളിൽ എത്തിച്ചത്. റോപ് ഉപയോഗിച്ചായിരുന്നു സൈന്യത്തിന്റെ രക്ഷാപ്രവർത്തനം

കരസേനയുടെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് മലമ്പുഴയിൽ കാണാനായത്. ഇന്ന് രാവിലെയോടെ ബാബുവിന്റെ സമീപത്തേക്ക് ഒരു സൈനികൻ കയറിൽ തൂങ്ങി എത്തുകയായിരുന്നു. പിന്നീട് ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും നൽകി. ഇതിന് ശേഷം ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഉറപ്പായതോടെ റോപ് വഴിയുള്ള രക്ഷാപ്രവർത്തനത്തിന് തുടക്കമായി

സൈനികന്റെ ശരീരത്തോട് ചേർത്ത് യുവാവിനെ ബന്ധിപ്പിച്ച ശേഷം മുകളിലേക്ക് ഉയർത്തുകയായിരുന്നു. വളരെ പതുക്കെ സമയമെടുത്താണ് ബാബുവിനെ റോപിൽ മുകളിലേക്ക് ഉയർത്തിയത്. ബാബുവിന്റെ അസാധാരണമായ മനോധൈര്യവും ഇതിനിടെ പറയേണ്ടതാണ്. കഴിഞ്ഞ 45 മണിക്കൂറോളം വെള്ളമോ ഭക്ഷണമോ ഇല്ലാതെ കുടുങ്ങിക്കിടക്കേണ്ടി വന്നിട്ടും നിശ്ചയദാർഢ്യത്തോടെ ബാബു പിടിച്ചുനിന്നതാണ് രക്ഷാപ്രവർത്തനത്തിന് കൂടുതൽ സഹായകരമായത്.

Leave a Reply

Your email address will not be published.