Thursday, October 17, 2024
Kerala

മീഡിയ വണ്ണിന്റെ സംപ്രേഷണ വിലക്ക് ശരിവെച്ച് ഹൈക്കോടതി; അപ്പീൽ തള്ളി

 

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മീഡിയാ വൺ ചാനൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിലക്കേർപ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി നേരത്തെ താത്കാലിക സ്‌റ്റേ നൽകിയിരുന്നു. കേന്ദ്രസർക്കാർ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോൾ ഹർജി തള്ളിയത്. അതേസമയം ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാനാണ് മീഡിയ വണ്ണിന്റെ തീരുമാനം.

ചാനൽ വിലക്കാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചത് ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും ഗുരുതര സ്വഭാവമുള്ള ചില കണ്ടെത്തലുകളാണ് കേന്ദ്രം സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു. ചാനലിന് വിലക്കേർപ്പെടുത്തിയ തീരുമാനത്തിലേക്ക് നയിച്ച അഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഫയലുകൾ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു

സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡാണ് ഹൈക്കോടതിയെ സമീപിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് ഇല്ലെന്ന കാരണത്താലാണ് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം അപ്പീൽ നൽകാൻ രണ്ട് ദിവസം മീഡിയ വൺ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published.