കോഴിക്കോട് പാറക്കുളത്തില്‍ മീൻ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു
കോഴിക്കോട് എടച്ചേരിയില്‍ പാറക്കുളത്തില്‍ മീൻ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കുറുമാനി കിഴക്കയിൽ സന്തോഷിന്‍റെ മകൻ അദ്വൈതാണ് മരിച്ചത്. കച്ചേരി പാറക്കുളത്തിലാണ് അപകടം നടന്നത്. വൈകുന്നേരം മീന്‍പിടിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസി ഒരു കുട്ടിയെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് അദ്വൈതിന്‍റെ മൃതദേഹം കണ്ടെത്തിയത്.