അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു
തൃശ്ശൂർ അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുള്ള പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ സ്വദേശി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനായാണ് അച്ഛനമ്മമാർക്കൊപ്പം കുട്ടി അതിരപ്പിള്ളിയിൽ എത്തിയത്.
കണ്ണംകുഴിയിൽ വെച്ച് ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിലിനും കുട്ടിയുടെ അമ്മയുടെ പിതാവ് ജയനും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യപിതാവും ആഗ്നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിർത്തി. ഇതോടെ ആന ഇവർക്ക് നേരെ തിരിഞ്ഞോടുകയായിരുന്നു.
ആന വരുന്നത് കണ്ടതോടെ മൂന്ന് പേരും ചിതറിയോടെ. ഇതിനിടെ കുട്ടിയെ ആന ആക്രമിച്ചു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ജയനും നിഖിലിനും പരുക്കേറ്റത്.