വാവ സുരേഷിന് സിപിഎം വീട് നിർമിച്ച് നൽകുമെന്ന് മന്ത്രി വി എൻ വാസവൻ
വാവ സുരേഷിന് വീട് നിർമിച്ച് നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ. സിപിഎം നിയന്ത്രണത്തിലുള്ള അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചായിരിക്കും വീട് നിർമിച്ച് നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയെന്ന് വാവ സുരേഷ് പ്രതികരിച്ചിരുന്നു. രണ്ടാം ജന്മത്തെ കോട്ടയം ജില്ലക്കാർ എനിക്ക് തിരിച്ചുതന്നു. നാട്ടുകാരുടെ വലിയ സഹകരണത്തിന്റ ഭാഗമായാണ് ആശുപത്രിയിൽ കൃത്യസമയത്ത് എത്താനായത്.ആശുപത്രിയിൽ എത്തുന്ന ദിവസം ഒന്നും ഓർമയുണ്ടായിരുന്നില്ല. അഞ്ചാം ദിവസമാണ് ഓർമ വന്നതെന്നും വാവ സുരേഷ് പറഞ്ഞു.