Friday, January 10, 2025
National

സി​ൽ​വ​ർ​ലൈ​ൻ ഡി​പി​ആ​ർ കു​രു​ക്കി​ൽ; പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് സി​പി​എം

ന്യൂ​ഡ​ൽ​ഹി: സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കാ​ത്ത​ത് പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് സി​പി​എം. പ​ദ്ധ​തി​ക്ക് എ​ത്ര​യും വേ​ഗം അ​ന്തി​മാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ എ​ള​മ​രം ക​രീം ആ​വ​ശ്യ​പ്പെ​ട്ടു.

സി​ൽ​വ​ർ​ലൈ​ൻ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​യാ​ണെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​ദ്ധ​തി​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്ക​രു​തെ​ന്നു​മാ​ണ് എ​ള​മ​രം ക​രീം ശൂ​ന്യ വേ​ള​യി​ൽ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നെ കോ​ൺ​ഗ്ര​സ് എം.​പി. കെ​സി വേ​ണു​ഗോ​പാ​ൽ എ​തി​ർ​ത്തു.

കേ​ന്ദ്ര നി​ല​പാ​ടി​നെ ഉ​യ​ർ​ത്തി​ക്കാ​ട്ടി കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സി​ൽ​വ​ർ​ലൈ​നി​നെ​തി​രേ പ്ര​ക്ഷോ​ഭ​വും പ്ര​ചാ​ര​ണ​വും ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എം നീ​ക്കം. പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്.

 

Leave a Reply

Your email address will not be published. Required fields are marked *